ഒറ്റ ഇൻജെക്ഷനിൽ കൊളസ്ട്രോൾ പമ്പ കടക്കുമോ? വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച് പുതിയ ജീൻ എഡിറ്റിംഗ് തെറാപ്പി.
ചികിത്സിച്ചു മാറ്റാൻ പ്രയാസമുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് പ്രശ്നങ്ങളുള്ളവർക്ക് ആശ്വാസമായി പുതിയ ജീൻ എഡിറ്റിംഗ് ചികിത്സ. CTX310 എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന ക്രിസ്പർ (CRISPR-Cas9) ചികിത്സയുടെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായി. ഒറ്റത്തവണത്തെ ഇൻഫ്യൂഷനിലൂടെ (കുത്തിവെപ്പ്) ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (LDL) ഏകദേശം 50 ശതമാനവും ട്രൈഗ്ലിസറൈഡുകൾ 55 ശതമാനവും കുറയ്ക്കാൻ ഈ ചികിത്സയ്ക്ക് കഴിഞ്ഞതായി പഠനം വെളിപ്പെടുത്തുന്നു. എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്? ക്രിസ്പർ ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കരളിലെ ANGPTL3 എന്ന പ്രത്യേക … Read more