പാമ്പിന്റെ കൊത്ത് ഹൈ-സ്പീഡ് ക്യാമറയിൽ പകർത്തി; കണ്ണിമ ചിമ്മുന്നതിനേക്കാൾ വേഗത!
വിഷപ്പാമ്പുകൾ ഇരയെ കൊത്തുന്നതിന്റെ അതിവേഗ ദൃശ്യങ്ങൾ പകർത്തി ശാസ്ത്രജ്ഞർ. സെക്കൻഡിൽ 1,000 ഫ്രെയിമുകൾ വരെ പകർത്താൻ ശേഷിയുള്ള ഹൈ-സ്പീഡ് ക്യാമറകൾ ഉപയോഗിച്ചാണ്, വെറുംകണ്ണുകൾക്ക് അദൃശ്യമായിരുന്ന ഈ ചലനങ്ങൾ ചിത്രീകരിച്ചത്. 36 വ്യത്യസ്ത ഇനം പാമ്പുകളിൽ നിന്നുള്ള 100-ലധികം കൊത്തുകൾ പരിശോധിച്ചപ്പോൾ, പല പാമ്പുകളും 100 മില്ലിസെക്കൻഡിനുള്ളിൽ (ഒരു സെക്കൻഡിന്റെ പത്തിലൊന്ന്) ഇരയെ വീഴ്ത്തുന്നതായി കണ്ടെത്തി. ഇത് മനുഷ്യർക്ക് കണ്ണിമ ചിമ്മുന്നതിനേക്കാൾ വേഗതയേറിയതാണ്. ചില സന്ദർഭങ്ങളിൽ അതിവേഗക്കാരായ പാമ്പുകൾക്ക് വെറും 20-30 മില്ലിസെക്കൻഡിനുള്ളിൽ കൊത്ത് പൂർത്തിയാക്കാൻ സാധിക്കുമെന്നും പഠനം … Read more